കൊവിഡ് വ്യാപനം; ദിവസം 50% പേർ ഹാജരായാൽ മതി; സെക്രട്ടറിയേറ്റിൽ ധനവകുപ്പ് ജീവനക്കാർക്ക് നിയന്ത്രണം

സെക്രട്ടറിയേറ്റിൽ ധനവകുപ്പ് ജീവനക്കാർക്ക് നിയന്ത്രണം. 50 ശതമാനം പേർ ഒരു ദിവസം ജോലിക്ക് ഹാജരായാൽ മതിയെന്നാണ് നിര്‍ദ്ദേശം.

ധനവകുപ്പിൽ കൊവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

പ്യൂൺ മുതൽ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാരിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി. ജോയിന്‍റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങിയവർക്ക് നിയന്ത്രണം ബാധകമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News