‘ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള ക്രോംമേട്ടന്‍ നല്ലവനാണെന്ന് കരുതരുത്’; ‘ഡോക്ടര്‍ ക്രോംമെന്റല്‍ 500ല്‍ ശിശു പീഡനം വിവരിക്കുന്ന സന്ദേശങ്ങള്‍’; ആരോപണവുമായി യുവതി

ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ ക്രോംമെന്റല്‍ 500നെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീയ നമ്പനത്ത് എന്ന യുവതി. ഇയാളുടെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ ശിശു പീഡനങ്ങളെ തമാശ രൂപത്തിലും അശ്ലീലത കലര്‍ന്ന രീതിയിലും പ്രചരിപ്പിക്കുന്നതായി കണ്ടെന്നാണ് ശ്രീയ വെളിപ്പെടുത്തുന്നത്.

അനോണിമസ് മല്ലൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിലൂടെയുമാണ് അശ്ലീല വീഡിയോകളും കുട്ടികളുടെ പീഡനാനുഭവങ്ങളും തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നതെന്നും നാല് ശിശു പീഡനം വിവരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ താന്‍ കേട്ടതായും ശ്രീയ പറഞ്ഞു. ഈ ഓഡിയോ സന്ദേശങ്ങള്‍ക്ക് അശ്ലീല പേര് നല്‍കിയാണ് പ്രചരിപ്പിക്കുന്നതെന്നും ശ്രീയ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയും ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയും മോശപ്പെട്ട പരാമര്‍ശങ്ങളാണ് ക്രോംമെന്റല്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീയ വീഡിയോയിലൂടെ പറഞ്ഞു.

ശ്രീയയുടെ വാക്കുകള്‍: ”ഒരു കുട്ടിയുടെ റേപ്പ് സ്റ്റോറി എന്ന് മുതലാണ് നമ്മുടെ നാട്ടില്‍ എന്റര്‍ടെയിന്‍മെന്റായത്. ഡോ.ക്രോംമെന്റല്‍ 500 നമ്മള്‍ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനാണ്. എട്ടു ലക്ഷത്തോളം ഫോളേവേഴ്‌സുള്ള വ്യക്തിയാണ്. ക്രോംമെന്റലിനെ വേറെയൊരു പേജുണ്ട്. അനോണിമസ് മല്ലൂസ് 2.0 എന്ന പേരില്‍. ഇതില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സുണ്ട്. ഒരു ടെലിഗ്രാം ചാനല്‍ കൂടി ഇതില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഞാന്‍ ആ ചാനലില്‍ ചെന്ന്് നോക്കിയപ്പോള്‍ ഒരുപാട് ഓഡിയോ സന്ദേശങ്ങളും ഫോട്ടോകളുമുണ്ട്. 24 മണിക്കൂറില്‍ എല്ലാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് റൂള്‍. ചില ഓഡിയോ കേട്ട് നോക്കി. നാല് ശിശുപീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഓഡിയോ സന്ദേശങ്ങളാണ് അതിലുള്ളത്. മാത്രമല്ല സ്ത്രീവിരുദ്ധ കണ്ടന്റുകളും അതിലുണ്ട്. കുറേ ഫോളോവേഴ്‌സ് ഉള്ളവരാണെങ്കില്‍ അവര്‍ നല്ലവരാണെന്ന കരുതരുത്.”

എട്ട് ലക്ഷത്തോളം പേരാണ് ഡോക്ടര്‍ ക്രോംമെന്റല്‍ 500നെ ഫോളോ ചെയ്യുന്നത്. ‘അനോണിമസ് മല്ലൂസ്’ എന്ന പേജിനെ ഒരു ലക്ഷത്തിന് മുകളില്‍ പേരാണ് ഫോളോ ചെയ്യുന്നത്. ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ 24000ത്തിന് മുകളില്‍ പേരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News