കിഫ്‌ബിയെ പുകഴ്ത്തി ചെന്നിത്തല :”അഴിമതി” എന്ന ആരോപണത്തിൽ കിഫ്‌ബിയെ ആക്ഷേപിച്ചിരുന്നതും ചെന്നിത്തല

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ് ബി പിൻവലിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കിഫ്ബി അപ്രായോഗികമെന്ന് താൻ പറഞ്ഞിട്ടില്ല.

കേരളത്തെ പോലൊരു സംസ്ഥാനത്തിന്
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തരം സംവിധാനം വേണം.

യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ് കിഫ്‌ബി. 

കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതി എന്നായിരുന്നു രണ്ടു മാസം മുന്പ് വരെ ചെന്നിത്തല പറഞ്ഞിരുന്നത് .കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും അന്വേഷണത്തില്‍ അതെല്ലാം പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.എന്നാൽ ഇപ്പോൾ കിഫ്‌ബി കൊണ്ടുവന്നത് തന്നെ യു ഡി എഫ് സർക്കാർ ആണ് എന്നായി.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവയാണ് കിഫ്ബി ഉറപ്പുവരുത്തുന്നത്. ഇത് സങ്കീർണമായൊരു പ്രക്രിയതന്നെയാണ്. ധനലഭ്യത, ഗുണനിലവാരം,സമയക്രമം എന്നിവ ഉറപ്പുവരുത്താൻ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്. പദ്ധതികൾക്ക് പണം കണ്ടെത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബി അതിന്റേതായ പങ്ക് നിർവ്വഹിച്ച് വിജകയകരമായ പൂർത്തീകരണം ഉറപ്പുവരുത്തുന്നുമുണ്ട്.

കിഫ്ബി ആക്ടിൽ നിഷ്കർഷിക്കുന്ന തരത്തിൽ പല സ്രോതസുകളിൽ നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ട്. പെട്രോളിയം സെസ്,മോട്ടോർവാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം, ആഭ്യന്തര വിപണിയിൽ നിന്നുള്ള വായ്പ, വിദേശ വിപണിയിൽ നിന്നുള്ള വായ്പ, സർക്കാരിൽ നിന്നുള്ള കോർപ്പസ് ഫണ്ട് ഇതിനു പുറമെ കെഎസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നുണ്ട് പെട്രോളിയം സെസ്, മോട്ടോർവാഹനനികുതി എന്നീ ഇനങ്ങളിൽ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്.2016–17 സാമ്പത്തികവർഷം മുതൽ ഇതുവരെ 6,590.10 കോടി രൂപ ഈ ഇനങ്ങളിൽ വരുമാനം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ നിന്ന് ടേം ലോണുകൾ, നബാർഡ് ലോൺ എന്നിവയായി 4,076.73 കോടി രൂപയ്ക്ക് അനുമതി ലഭിക്കുകയും ഇതിൽ 2,915 കോടി കിഫ്ബി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.

ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളും, കാര്യക്ഷമതയുള്ള പ്രവർത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താൽപര്യവും ആകർഷിച്ചു കഴിഞ്ഞു. മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയിൽ നിന്ന് പണം കണ്ടെത്താൻ കഴിഞ്ഞ ആദ്യ ഇന്ത്യൻ സംസ്ഥാന സ്ഥാപനമായി കിഫ്ബി മാറി.

കടമെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ ഭാവിയിൽ കടക്കെണിയിലേക്ക് തള്ളിവിടില്ലേ എന്ന സംശയം ന്യായമായും ഉയരാം. എന്നാൽ തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയതിനു ശേഷം അതിനനുസരിച്ച് മാത്രമാണ് കിഫ്ബി വായ്പകൾ എടുക്കുന്നത് . അതുകൊണ്ടു ഒരു കാലത്തും കിഫ്ബിയോ സർക്കാരോ കടക്കെണിയിൽ വീഴില്ലെന്നത് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News