കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ കൊലക്കേസിൽ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു.

സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതി ഹർജി അപ്പീലായി പരിഗണിക്കാൻ തീരുമാനിച്ച കോടതി ജോളിക്ക് നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്ത ജോളി ഇപ്പോഴും ജയിലിലാണ്. ജസ്റ്റിസ്മാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News