
രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും . വിദ്യാര്‍ഥികള്‍,ഡെലിഗേറ്ററുകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുള്ളത് .
കോവിഡ് പരിശോധന ഉള്‍പ്പടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ബാധകമായിരിക്കുമെന്നു അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.
registration.iffk.in എന്ന വെബ്‌സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിലാസം മാറ്റുകയാണങ്കില്‍ വിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here