പാകിസ്ഥാൻ ഖാലിസ്ഥാൻ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് നിർദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

ട്വിറ്ററിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1,178 ഹാൻഡിലുകളിൽ പാകിസ്ഥാൻ, ഖാലിസ്ഥാനി ഉപയോക്താക്കളുണ്ടെന്നാണ് ആരോപണം.

പാകിസ്ഥാൻ, ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് നിർദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഔദ്യോഗിക ശ്രോതസുകളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1,178 ഹാൻഡിലുകളിൽ പാകിസ്ഥാൻ, ഖാലിസ്ഥാനി ഉപയോക്താക്കളുണ്ടെന്നാണ് ആരോപണം.

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്റർ ഇതുവരെ ഉത്തരവ് പൂർണ്ണമായും പാലിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ടൂള്‍കിറ്റ് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു നടപടി വന്നിരിക്കുന്നത്.

ട്വിറ്റര്‍ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം നടക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് തക്ക മറുപടി നൽകാൻ ഇന്ത്യക്ക് അറിയാമെന്നും മോദി പറഞ്ഞിരുന്നു.

കര്‍ഷക സമരം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യുൻബേയും അമേരിക്കൻ പോപ് ഗായികയും നടിയുമായ റിഹാന ഫെന്റിയും കർഷകർക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like