
പുതിയ ചിത്രം പടവെട്ടിനായി പുത്തൻ മേക്കോവറിന് ഒരുങ്ങുകയാണ് നടൻ നിവിൻ പോളി. ശരീരഭാരം കുറച്ച് മസിൽമാനായാണ് താരം എത്തുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്‍റെ വര്‍ക്കൗട്ടിനിടയിലെ ഒരു ചിത്രമാണ്. താരത്തിന്‍റെ കൈകളിലെ മസിലുകൾ വ്യക്തമാക്കുന്നതാണ് ചിത്രം.
പടവെട്ടിനായി ഗംഭീര ലുക്കിലാണ് താരം എത്തുക. ഇതിനായി സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്. നിർമൽ തന്നെയാണ് പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. എന്നാൽ ഇത് വെറും സാമ്പിൾ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. നിവിന്റെ ട്രാൻഫർമേഷൻ ലോഡിങ്ങാണെന്നും അത് പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയ കത്തുമെന്നുമാണ് കമന്റുകൾ.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ രണ്ട് ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് നിവിൻ എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here