നടൻ സൂര്യക്ക് കോവി‍ഡ്; ചികിത്സയിലെന്ന് താരം

തമിഴ് സൂപ്പർതാരം സൂര്യക്ക് കോവി‍ഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോൾ ആരോ​ഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്.

കൊറോണ ബാധിച്ചു, ചികിത്സ ലഭിച്ചതിന് ശേഷം എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് നമ്മൾ മനസിലാക്കണം. ഭയത്തിൽ അനങ്ങാതിരിക്കാനാവില്ല. അതേ സമയം സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഞങ്ങളെ പിന്തുണച്ച ഡോക്ടർമാർക്ക് നന്ദിയും സ്നേഹവും- സൂര്യ കുറിച്ചു.

Step 2: Place this code wherever you want the plugin to appear on your page.

’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை…

Posted by Suriya Sivakumar on Sunday, 7 February 2021

നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഭാര്യയും നടിയുമായ ജ്യോതികയെക്കുറിച്ചും നിരവധി പേർ അന്വേഷിക്കുന്നുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു അവസാനം റിലീസ് ചെയ്ത താരത്തിന്റെ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here