കര്‍ഷക സമരത്തിന്‍റെ കാരണം തനിക്ക് അറിയില്ല; കർഷകരെ അധിക്ഷേപിച്ച് പ്രധാനമന്ത്രി

കർഷകരെ സമരജീവികള്‍ എന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക പ്രതിഷേധത്തിന്റെ കാരണം തനിക്ക് അറിയില്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ല. കാർഷിക നിയമത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗം വിമര്‍ശിച്ച പ്രതിപക്ഷത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. 12 കോടി പേർക്ക് രണ്ട് ഹെക്ടറിനു താഴെ മാത്രമാണ് ഭൂമി. ചൗധരി ചരൺ സിംഗും ചിന്തിച്ചത് ചെറുകിട കർഷകർക്ക് വേണ്ടിയാണ്. കടാശ്വാസ പദ്ധതികളൊന്നും ചെറുകിട കർഷകരെ സഹായിച്ചില്ല. ആനുകൂല്യങ്ങൾ വൻകിട കർഷകർക്ക് മാത്രമാണ് കിട്ടിയത്. 6000 രൂപ വീതം നൽകുന്ന പദ്ധതി 10 കോടി കർഷകർക്ക് ഗുണം ചെയ്തു. പശ്ചിമ ബംഗാളിൽ രാഷ്ട്രീയം മാറ്റിവെച്ചിരുന്നെങ്കിൽ കൂടുതൽ പേർക്ക് സഹായം കിട്ടുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക പരിഷ്ക്കരണത്തിനായി ശരദ് പവാറും കോൺഗ്രസും വാദിച്ചിട്ടുണ്ട്. പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുകയാണെന്നും മൻമോഹൻ സിംഗ് പറഞ്ഞത് താൻ ചെയ്തതിൽ കോൺഗ്രസ് അഭിമാനിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News