വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി..

വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാള്‍ക്കെതിരേ ഇതുവരെ നടപടി എടുത്തിട്ടില്ല എടുത്തിട്ടില്ല എന്നത് അത്ഭുതമാണ്‌. അത്തരം ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു എന്നതാണെന്ന് പാര്‍വതി പറഞ്ഞു.

കലാകാരന്‍മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണ്. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ സിനിമാമേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഇതില്‍ അത്ഭുതമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രത്തിന് പ്രദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് അംഗം പരസ്യ പ്രസ്താവന നടത്തുന്നത്.

തുടര്‍ന്ന്. ഇത് തീര്‍ത്തും അപകടരമായ സ്ഥിതിയാണെന്ന് നിര്‍മാതായ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഡല്‍ഹി ക്യാമ്പസിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു.

റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here