ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളെ മികവുറ്റതാക്കിയതുപോലെ യൂണിവേഴ്‌സിറ്റികളും കലാലയങ്ങളും മികവിന്റെ ഹബ്ബാക്കിമാറ്റുന്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതലമുറയുമായി സംവദിക്കാന്‍ എംജി സര്‍വ്വകലാശാല ക്യാമ്പസ്സിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

ക്യാമ്പസുകളുടെ സ്പന്ദനം അറിയാനുള്ള സിഎം അറ്റ് ക്യാമ്പസ് പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കാന്‍ എംജി സര്‍വ്വകലാശാലാ ക്യാമ്പസ്സില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീരവരവേല്‍പ്പായിരുന്നു ക്യാമ്പസ് ഒരുക്കിയത്. സംവാദത്തിന് മുന്‍പായി അരമണിക്കൂറോളം മുഖ്യമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.

വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനത്തിന് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം – യുവകേരളം – ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു സംവാദം. സംവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ നൂതനാശയങ്ങളും കാഴ്ചപ്പാടുകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

കലാ കായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാര്‍ഥികള്‍ നേരിട്ടും ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും സംവാദത്തില്‍ പങ്കെടുത്തു . വിദ്യാര്‍ഥികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ രീതിയിലൂടെ നവ കേരളം സൃഷ്ടിക്കാന്‍ ഉതകുന്ന പാഠ്യപദ്ധതിയുടെ സാധ്യതകളാണ് നവകേരളം യുവകേരളം മുന്നോട്ടുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News