കത്വ ഫണ്ട്: എന്തുകൊണ്ട് ഫിറോസ് കര്‍ട്ടന് പുറകില്‍ നില്‍ക്കുന്നു? പരസ്യസംവാദത്തിന് ലീഗിനെ വെല്ലുവിളിച്ച് ഐ എന്‍ എല്‍

കേരളത്തില്‍ നിന്ന് സമാഹരിച്ച കത്വ ഫണ്ട് കണക്ക് പുറത്ത് വിടാന്‍ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് ഐ എന്‍ എല്‍. എന്തുകൊണ്ട് പി കെ ഫിറോസ് കര്‍ട്ടന് പുറകില്‍ നില്‍ക്കുന്നു എന്ന്, ഐ. എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അബ്ദുള്‍ അസീസ് ചോദിച്ചു.

കത്വ ഫണ്ടില്‍ ചന്ദ്രിക ദിനപത്രത്തില്‍ വന്ന കണക്കും യൂത്ത് ലീഗ് വിശദീകരണവും തമ്മില്‍ പൊരുത്തമില്ലെന്നും, ഇക്കാര്യത്തില്‍ പരസ്യസംവാദത്തിന് യൂത്ത്‌ലീഗിനെ വെല്ലുവിളിക്കുന്നതായും അബ്ദുള്‍ അസീസ് കോഴിക്കോട് പറഞ്ഞു.

2018 ഏപ്രില്‍ 20 ന് നടന്ന കത്വഫണ്ട് ശേഖരണം സംസ്ഥാന വ്യാപകമായി നടന്നതായി ചന്ദ്രിക ദിനപത്രം വാര്‍ത്ത നല്‍കിയതായി ഐ. എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍ അബ്ദുള്‍ അസീസ് പറഞ്ഞു. 39,91,531 രൂപ ലഭിച്ചതായി ചന്ദ്രിക വാര്‍ത്തയും നല്‍കി.

എന്നാല്‍ യൂത്ത് ലീഗ് ദേശീയ നേതൃത്വം പുറത്ത് വിട്ട കണക്ക് 39,33, 697 രൂപ സമാഹരിച്ചു എന്നാണ്. ഇതില്‍ തന്നെ 57,834 രൂപയുടെ വ്യത്യാസമുണ്ടെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. പണം വകമാറ്റിയെന്ന് തെളിയിക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച യൂത്ത് ലീഗ് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ അബ്ദുള്‍ അസീസ് ചോദിച്ചു.

കേരളത്തില്‍ നിന്ന് സമാഹരിച്ച കത്വ ഫണ്ട് കണക്ക് പുറത്ത് വിടാന്‍ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വമാണ് തയ്യാറാകേണ്ടത്. എന്തുകൊണ്ട് പി കെ ഫിറോസ് കര്‍ട്ടന് പുറകില്‍ നില്‍ക്കുന്നു എന്ന് വ്യക്തമാക്കണം.

കത്വ കേസില്‍ മലപ്പുറത്ത് ഫണ്ട് ശേഖരിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാവില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണ് ഓരോ ദിവസവും യൂത്ത് ലീഗ് പറയുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകനെ വെച്ച് കത്വ കേസ് ഏകോപിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അബ്ദുള്‍ അസീസ് കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News