ഐ.എഫ്.എഫ്.കെയുടെ ആദ്യ ഡെലിഗേറ്റ് പാസ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നല്‍കി പാസ് വിതരണത്തിന് തുടക്കമായി

ഐ.എഫ്.എഫ്.കെയുടെ ആദ്യ ഡെലിഗേറ്റ് പാസ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നല്‍കി പാസ് വിതരണത്തിന് തുടക്കമായി.

എസ്.എ.ടി. ആശുപത്രിയിലെ നഴ്സ് ശിവ മോളി ആദ്യ ഡെലിഗേറ്റ് പാസ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലില്‍ നിന്ന് ഏറ്റുവാങ്ങി.

കോവിഡിനെതിരെ നിരന്തരം പോരാടുന്ന ആരോഗ്യപ്രവര്‍ത്തരോടുളള ആദരസൂചകമായാണ് കോവിഡ് സെല്ലില്‍ തുടരെ പ്രവര്‍ത്തിച്ചിരുന്ന എസ്.എ.ടി.യിലെ സ്റ്റാഫ് നഴ്സ് ശിവ മോളിക്ക് ആദ്യ ഡെലിഗേറ്റ് പാസ് നല്‍കിയത്.

രണ്ടായിരത്തി അഞ്ഞൂറുപേര്‍ക്കാണ് റജിസ്ട്രേഷന്‍. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് പരിശോധനയും തുടങ്ങി. മേളയുടെ ഭാഗമാകുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here