
കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. എല്ലാ രീതിയിലും താന്‍ കര്‍ഷ സമരത്തിനൊപ്പമാണെന്നും ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും ‘എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണെന്നും അതിലെനിക്ക് മറ്റൊരു വശമില്ലെന്നും പാര്‍വതി പറഞ്ഞു.
ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ എന്ന് ഹാഷ്ടാഗിടുന്നവര്‍ ചെയ്യുന്നത് പ്രൊപ്പഗാന്‍ഡയാണെന്നും ത് ഒരു തരത്തില്‍ മറ്റൊരു പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് എന്നത് പകല്‍ പോലെ വ്യക്തമാണെന്നും പാര്‍വതി വ്യക്തമാക്കി.
തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here