‘ടോപ് ടക്കര്‍’, രശ്‍മിക മന്ദാനയുടെ മ്യൂസിക് വീഡിയോയുടെ ടീസര്‍…

തെന്നിന്ത്യയിലെ പുതിയ ഹിറ്റ് നായികയാണ് രശ്‍മിക മന്ദാന. തുടര്‍ച്ചയായ ഹിറ്റുകള്‍ സ്വന്തമാക്കുന്ന രശ്‍മിക മന്ദാന ആദ്യമായി ഹിന്ദിയിലേക്ക് എത്തുന്നത് ടോപ് ടക്കര്‍ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ്. ടോപ് ടക്കറിന്റെ ടീസര്‍ റിലീസ് ചെയ്‍തിരിക്കുകയാണ്. സംഗീത സംവിധായകൻ ബാദ്‍ഷായാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രശ്‍മിക മന്ദാന തന്നെ മ്യൂസിക് വീഡിയോയുടെ ടീസര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏവരും ഏറ്റെടുത്തിരിക്കുകയാണ് മ്യൂസിക് വീഡിയോയുടെ ടീസര്‍.

ഇത് വളരെ ആവേശകരമാണ് എന്നാണ് മ്യൂസിക് വീഡിയോയെ കുറിച്ച് രശ്‍മിക മന്ദാന പറയുന്നത്. വിവാഹങ്ങള്‍, പാര്‍ട്ടികള്‍ എന്നവടങ്ങളിലെല്ലാം മ്യൂസിക് വീഡിയോ ഉപയോഗക്കും എന്ന് എനിക്ക് അറിയാമെന്നും രശ്‍മിക മന്ദാന പറയുന്നു. വീഡിയോ ഉടൻ റിലീസ് ചെയ്യുമെന്നും രശ്‍മിക മന്ദാന പറയുന്നു. ടോപ് ടക്കര്‍ മ്യൂസിക് വീഡിയോയില്‍ രശ്‍മിക മന്ദാനയ്‍ക്ക് പുറമെ ബാദ്‍ഷയും, സംഗീത സംവിധായകൻ യുവൻ ശങ്കര്‍ രാജയും അമിത് ഉചനയുമാണ് ഉള്ളത്. അമിത് ഉചന, ബാദ്‍ഷ, യുവൻ ശങ്കര്‍ രാജ, ജൊനിത ഗാന്ധി എന്നിവരാണ് ഗാനം പാടിയിരിക്കുകയാണ്. ബാദ്‍ഷയും യുവൻ ശങ്കര്‍ രാജയുമാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബാദ്‍ഷയും വിഘ്‍നേശ് ശിവനും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

മ്യൂസിക് വീഡിയോയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News