കത്വ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗ് വാദങ്ങൾ പൊളിയുന്നു, അക്കൗണ്ടില്‍ 14 ലക്ഷം ഇല്ല,ബാങ്ക് അക്കൗണ്ടിന്‍റെ പകർപ്പ് കൈരളി ന്യൂസിന്#BigBreaking

കൈരളി ന്യൂസ് എക്സ്ക്ലൂസീവ് കത്വഫണ്ട്  തട്ടിപ്പില് യൂത്ത് ലീഗ് വാദം പൊളിഞ്ഞു.  അക്കൗണ്ടിൽ 14 ലക്ഷം രൂപ മിച്ചമുണ്ടെന്ന  വാദം തെറ്റെന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് . യൂത്ത് ലീഗ് അക്കൗണ്ടിലുള്ളത് 9. 39 ലക്ഷം രൂപ മാത്രം.  തട്ടിപ്പിന് മുന്‍പ് അക്കൗണ്ടിലുണ്ടായിരുന്നത് വെറും 6 ലക്ഷത്തോളം മാത്രം. തട്ടിപ്പ് പുറത്തായതോടെ മൂന്നര ലക്ഷം അക്കൗണ്ടിലിട്ടു.

കത്വ ഉന്നാവ് ഫണ്ട് തട്ടിപ്പ് ആരോപണം യൂത്ത് ലീഗിനെതിരെ ഉയരുന്നത് ഫെബ്രുവരി രണ്ടിനാണ്  തൊട്ട് പിന്നാലെ 39 ലക്ഷം മാത്രമാണ് പിരിച്ചതെന്ന് കാണിച്ച് യൂത്ത് ലീഗ് അവര്‍ക്ക് മാത്രം ബോധ്യമായ കണക്ക് അവതരിപ്പിച്ചു. ഈ കണക്കനുസരിച്ച് പിരിച്ചത് 39,33,697 രൂപ മാത്രം. ഇതില്‍  24, 60,000 ചെലവായതായും 14,73,697 രൂപ ഇപ്പോഴും കൈയിലുണ്ടെന്നും പറയുന്നു.

പിരിച്ച തുകയില്‍ അവ്യക്തത നിലനില്‍ക്കെ തന്നെ കൈവശമുണ്ടെന്ന് യൂത്ത് ലീഗ് പറഞ്ഞ ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെന്നാണ്  കൈരളി ന്യൂസിന് ലഭിച്ച ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നത്. ഫണ്ട് ശേഖരിച്ച് നിക്ഷേപിച്ച് കോഴിക്കോടുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബ്രാഞ്ചില്‍ എട്ടാം തീയതി രാവിലെ വരെ ഉള്ളത് 9,39,975 രൂപ. യൂത്ത് ലീഗ് പറഞ്ഞതിലും 5,33,722   രൂപയുടെ കുറവ്.  അത് കൊണ്ടും കഴിഞ്ഞില്ല .

പി കെ ഫിറോസിനെതിരായ ഫണ്ട് തട്ടിപ്പ്  ആരോപണം ഉയർന്ന ശേഷമായിരുന്നു ഈ അക്കൗണ്ടില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിക്കുന്നത്. അതും ഫെബ്രുവരി ആറിന്. അതായത് തട്ടിപ്പിനെതിരായ വെളിപ്പെടുത്തലിന് മുന്‍പ് ഉണ്ടായത്  വെറും 5,89,975 രൂപ മാത്രം.  8,83,722 രൂപയുടെ കുറവ്.

ആരോപണമുയര്‍ന്നത് മുതല്‍ യൂത്ത് ലീഗ് അവരുടെ ബാങ്ക്  അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് പുറത്തുവിടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍  സ്റ്റേറ്റ്മെന്‍റ് പുറത്തുവിടാഞ്ഞത് പല ക്രമക്കേടുകളും മറച്ചുവയ്ക്കാനാണെന്നാണ് ഇതോടെ തെളിയിക്കപ്പെടുന്നത്.

യൂത്ത് ലീഗ് ഫണ്ട് കൈമാറിയെന്ന് 2018 മെയ് പതിനാറിന് ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു. പിതാവിന്റെ ജമ്മു കാശ്മീര് ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റും കൈരളി ന്യൂസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News