പ്രധാനമന്ത്രിയുടെ വാദങ്ങള്‍ തള്ളി കര്‍ഷക നേതാക്കള്‍

എംഎസ്പി ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല എന്ന വാദം കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ല, കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന താങ്ങുവില ഉറപ്പാക്കാന്‍ രാജ്യത്ത് നിയമം കൊണ്ട് വരണം എന്നാണ് കര്‍ഷകരുടെ വാദം എന്ന് നേതാക്കള്‍. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ട്രാക്ടര്‍ റാലി നടത്തും

പാര്‍ലമെന്റില്‍ മറുപടി പ്രസംഗത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങളെ പറ്റി പരാമര്‍ശിച്ചത്. എംഎസ്പി ഇന്ത്യയില്‍ തുടരുന്നില്ല എന്ന കര്‍ഷകരുടെ വാദം തെറ്റാണെന്നാണ് പ്രധാന മന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത്. എന്നാല്‍എംഎസ്പി ഇന്ത്യയില്‍ നടപ്പിലാകുന്നില്ല എന്ന വാദം കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ല എന്നും.

ഇപ്പോള്‍ നിലനില്‍ക്കുന്ന താങ്ങു വില കര്‍ഷകര്‍ അര്‍ഹിക്കുന്ന താങ്ങു വിലയെക്കാള്‍ വളരെ കുറവാണെന്നും അതിനാല്‍ കര്‍ഷകര്‍ക്ക് മാന്യമായ താങ്ങു വില ലഭിക്കാന്‍ രാജ്യത്ത് നിയമം കൊണ്ട് വരണമെന്നാണ് കര്‍ഷകരുടെ ആവശ്യമെന്ന് ഭാരതിയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികയത് വ്യക്തമാക്കി.

ഇപ്പോഴുള്ള താങ്ങു വില ഉയര്‍ത്തണമെന്നും, കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് അര്‍ഹമായ താങ്ങുവില നല്‍കണമെന്നും അതിനായി നിയമം വഴി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷകര്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി തെറ്റി ധരിപ്പിക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 13ന് വയനാട് എംപിയും AICC മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തും. രാജസ്ഥാനിലെ അജ്മീരിലാണ് ട്രാക്ടര്‍ റാലി നടത്തുക.ശനിയാഴാചയും ഞായറാഴ്ച്ചയുമായി നടക്കുന്ന രാജസ്ഥാനിലെ കര്‍ഷക സമ്മേളനങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News