ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് ; ആകാംക്ഷയോടെ ആരാധകര്‍

ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കളി ജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടത് 381 റണ്‍സാണ്. ചെപ്പോക്കില്‍ നാലാം ദിനം തകര്‍ത്താടിയത് ബൗളര്‍മാരായിരുന്നു.ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍ വാലറ്റത്തെ ജാക്ക് ലീച്ചും ജാമി ആന്‍ഡേഴ്‌സണും ചേര്‍ന്ന് ചുരുട്ടിക്കെട്ടി.

ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 337 റണ്‍സ് നേടിയപ്പോള്‍ ബാറ്റിങ്ങില്‍ പോരാട്ട വീര്യത്തോടെ ഉറച്ചു നിന്നത് 85 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറാണ്. ലീഡ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ആക്രമണാത്മക ബാറ്റിംഗാണ പുറത്തെടുത്തത്. അശ്വിന്‍ ആറ് വിക്കറ്റുമായി മാസ്മരിക ബൗളിംഗ് കാഴ്ച്ച വച്ചപ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര 178 റണ്‍സിന് കൂടാരം പൂകി.

420 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കവും നന്നായില്ല.12 റണ്‍സെടുത്ത രോഹിത് ശര്‍മയെ ജാക്ക് ലീച്ച് ക്ലീന്‍ ബൗള്‍ഡാക്കി.നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ഇന്ത്യ:15 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 12 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

അഞ്ചാം ദിനവും ചെപ്പോക്കിലെ പിച്ച് ബൗളര്‍മാരെ കയ്യയച്ച് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ജാക്ക് ലീച്ചിനെയും ഡോംബെസിനെയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ക്ഷമയോടെ നേരിടാനായാല്‍ ചെപ്പോക്കില്‍ അജയ്യരാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News