അമേരിക്കയില്‍ കോടിക്കണക്കിന് ജനങ്ങള്‍ കാണുന്ന സൂപ്പര്‍ബൗളിനിടയില്‍ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മല്‍സരമായ സൂപ്പര്‍ബൗളിനിടയില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം പ്രക്ഷേപണം ചെയ്തു.

കോടിക്കണക്കിന് ജനങ്ങള്‍ ടിവിയില്‍ കാണുന്ന ഒന്നാണ് അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരം. കണക്കുകള്‍ അനുസരിച്ച് 100 മില്യണ്‍ ആളുകളാണ് മത്സരം കാണുന്നത്.

ഇന്നലെയാണ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്.

പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി ദില്ലിയില്‍ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.

ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വൈറലാണ്. ഇതിലൂടെ കര്‍ഷകര്‍ക്ക് വന്‍ പിന്തുണ.യാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News