അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ; നവോദയ വിക്ടോറിയ

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ഓസ്ട്രേലിയയിലെ പുരോഗമന ജനാധിപത്യ സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ മെൽബൺ ബ്രാഞ്ച് നവോദയ വിക്ടോറിയ.

മെൽബണിലെ റിങ്‌വൂഡ് സ്‌കേറ്റിങ് പാർക്കിൽ സംഘടിപ്പിച്ച ഇന്ത്യൻ കർഷക ജനതക്ക് ഐക്യദാഢ്യ ചടങ്ങിൽ അമ്പതോളം ആളുകളാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്.

ഐക്യദാർഢ്യ സദസ്സിനെ നവോദയ വിക്ടോറിയ സെക്രട്ടറിയും നവോദയ ഓസ്ട്രേലിയയുടെ സെൻറർ എക്സിക്യൂട്ടീവ് മെമ്പറുമായ എബി പൊയ്ക്കാട്ടിൽ സ്വാഗതം ചെയ്തു. മോഹനൻ കൊട്ടുക്കൽ അധ്യക്ഷനായ സദസ്സിനെ നിഭാഷ് ശ്രീധരൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ദിലീപ് രാജേന്ദ്രൻ നന്ദി പറഞ്ഞു.

അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ വിക്ടോറിയയുടെ നാനാഭാഗത്തു നിന്നും വന്നെത്തിയ എല്ലാ സുമനസ്സുകൾക്കും നവോദയ ഓസ്ട്രേലിയയുടെ അഭിവാദ്യമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here