കോവിഡ് -19 വ്യാപനവും മാസ്കുമായുള്ള ബന്ധം :സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതിയ ഗവേഷണങ്ങൾ

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത് കോവിഡ് -19 വ്യാപനവും മാസ്കുമായി വലിയ ബന്ധമുണ്ടെന്നാണ്. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നതുമുതൽ, ആശുപത്രികളിൽ പ്രവേശിതരാകുന്ന രോഗികളുടെ നിരക്കിൽ കുറവുണ്ടെന്നതാണ് ഇതിന്റെ തെളിവ്. കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ധരിക്കുന്നത് സഹായിക്കുമെന്നതിന് മറ്റു കാരണങ്ങളും പഠനത്തിലൂടെ കണ്ടെത്തി.

  ഏജൻസി മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്കിലി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, മാസ്ക് നിർബന്ധമാക്കിയ ശേഷമുള്ള മൂന്നാഴ്ചയിലധികമായി കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന 18 നും 64 നും ഇടയിൽ പ്രായമുള്ളവരുടെ നിരക്ക് 5.5 ശതമാനം കുറഞ്ഞിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാസ്ക് നിർബന്ധമാക്കിയ കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, മേരിലാൻഡ്, മിഷിഗൺ, മിനസോട്ട, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, ഒഹയോ, ഒറിഗോൺ എന്നീ 10 സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്.

മുതിർന്നവരുടെ നിരക്ക് 40 നും 64 നും ഇടയിൽ കുറഞ്ഞതായും പഠനത്തിൽ പറയുന്നു. മാസ്ക് നിർബന്ധമാക്കിയ 34 സംസ്ഥാനങ്ങളാണ് നിലവിലുള്ളത്. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ആളുകളെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനുംകോവിഡ് കേസുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് സി.ഡി.സി ഡയറക്ടർ ഡോ. റോഷൽ വലൻസ്‌കി വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നിന്നുള്ള കോവിഡ് ബ്രീഫിംഗിൽ പറഞ്ഞു.

ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ ഉടൻ നിലവിൽ ഉപയോഗാനുമതി ലഭിച്ച ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിക്കേണ്ട സ്ഥാനത്ത് ഒരൊറ്റ ഡോസുമായി എത്തുന്നതുകൊണ്ടാണ് ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ ) അടിയന്തിര അംഗീകാരത്തിനായി ജോൺസൺ ആന്റ് ജോൺസൺ വ്യാഴാഴ്ച അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ മാർച്ച് ആദ്യം തന്നെ മരുന്നിന്റെ ഷിപ്പിംഗ് ആരംഭിക്കുമെന്ന് ജോൺസൻ & ജോൺസന്റെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. പോൾ സ്റ്റോഫെൽസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഏജൻസിയുടെ ഉപദേശക പാനലുമായി കൂടിക്കാഴ്‌ച നടത്തി ചർച്ചചെയ്ത് വോട്ടിങ്ങിലൂടെ ഫെബ്രുവരി 26 ന് അംഗീകാരം സംബന്ധിച്ച് തീരുമാനമെടുക്കും.

ക്ലിനിക്കൽ ഡാറ്റകളും നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും വിശകലനം ചെയ്യാൻ മൂന്നാഴ്‌ച സാവകാശമുണ്ട്.‌ ഇതേ രീതിയിലാണ് മുൻപ് രണ്ടു വാക്‌സിനുകളുടെയും ഇരു ഡോസുകളും സംബന്ധിച്ച് വിശദമായി പഠിച്ച് ഡിസംബറിൽ അനുമതി നൽകിയത്. ക്ലിനിക്കൽ ട്രയലിൽ മികച്ച ഫലങ്ങൾ കണ്ടതായി കമ്പനി കഴിഞ്ഞ ആഴ്ച അറിയിച്ചു. കോവിഡിനെതിരെ 85 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ലാറ്റിൻ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രോഗബാധിതരെയാണ് പഠനത്തിൽ പങ്കെടുപ്പിച്ചത്. 28 ദിവസത്തിനുശേഷം,വാക്സിനേഷനിൽ പങ്കെടുത്ത ആർക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം വന്നില്ല.

രോഗം ബാധിച്ചവരിൽ അവസ്ഥ രൂക്ഷമാകാതെ വാക്സിൻ രക്ഷിക്കുമെന്നാണ് ഇതിലൂടെ തെളിയുന്നത്. വാക്സിന്റെ ഫലപ്രാപ്തി നിരക്ക് അമേരിക്കയിൽ 72 ശതമാനമായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനം മാത്രമാണ്. അനുമതി ലഭിച്ചതിന് ശേഷം അടിയന്തരമായി എത്ര ഡോസുകൾ കമ്പനിക്ക് നൽകാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കമ്പനിയുടെ ഏഴ് മില്യൺ ഡോസുകൾ മാത്രമേ തയ്യാറാകൂ എന്ന് അതിന്റെ ഉൽ‌പാദനത്തെക്കുറിച്ച് അറിയാവുന്ന ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നു. ജൂൺ അവസാനത്തോടെ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്ത 100 മില്യൺ ഡോസുകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വ്യാഴാഴ്ച അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News