രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പണം നല്‍കി; എല്‍ദോസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പുറത്ത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പണം നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ചിത്രങ്ങള്‍ പുറത്ത്.

ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകനില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ആ സന്ദര്‍ഭത്തിലെടുത്ത എല്‍ദോസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്.

ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ ആര്‍എസ്എസിന്റെ ഫണ്ട് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് ഏറെ വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് തലവേദനയായി അടുത്ത വിവാദവും പുകഞ്ഞു തുടങ്ങുന്നത്.

എന്നാല്‍ നേതാവിനെ തിരുത്താനോ കൃത്യമായ വിശദീകരണം നല്‍കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല എന്നതാണ് സത്യാവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News