പൂങ്കുഴലിന് അന്താരാഷ്ട്ര പുരസ്‌ക്കാരം; നയന്‍താരയ്ക്കും വിഘ്നേശ് ശിവനും അഭിനന്ദനവുമായി ഗീതു മോഹന്‍ദാസ്

കൂഴങ്കല്‍ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. നവാഗതനായ പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത് നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച കൂഴങ്കല്‍ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്.

അമ്പതാമത് റോട്ടര്‍ഡാം ടൈഗര്‍ പുരസ്‌ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ഡാം പുരസ്‌ക്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ് കൂഴങ്കല്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗയായിരുന്നു ആദ്യ ഇന്ത്യന്‍ ചിത്രം.

പുരസ്‌ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് അഭിനന്ദനവുമായി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസും എത്തി. മികച്ച ചിത്രമാണെന്നും എല്ലാവരും പോയി കാണണമെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് കൂഴങ്കല്‍. മലയാളത്തില്‍ നിന്ന് തുറമുഖവും തമിഴില്‍ നിന്ന് കടൈസി വിവസായിയും റോട്ടര്‍ഡാം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News