കോവിഡിന്റെ മറവില്‍ തൊഴിലാളികളെ പിരിച്ചു വിട്ടു ; ഒന്നര മാസം പിന്നിട്ട് തൊഴിലാളി സമരം

കോവിഡിന്റെ മറവില്‍ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി. ഇതിനെതിരെ കണ്ണൂര്‍ ശ്രീകണ്ഠപുരം സമുദ്ര ബാറില്‍ നടക്കുന്ന തൊഴിലാളി സമരം ഒന്നര മാസം പിന്നിട്ടു. ഇരുപത് വര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്.

ഇരുപതോളം ജീവനക്കാര്‍ക്കാണ് കോവിഡിന്റെ മറവില്‍ തൊഴില്‍ നിഷേധിച്ചത്.കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി ബാര്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങയെങ്കിലും ജീവനക്കാര്‍ ജോലിയില്‍ പ്രവവശിക്കേണ്ടതില്ല എന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. ജോലിയോ വരുമാനമോ ഇല്ലാതെ കടുത്ത ദുരിതത്തില്‍ ആണെന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ പറയുന്നു.

കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്സ് യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒന്നര മാസം പിന്നിട്ടു. മാസത്തില്‍ പകുതി ദിവസം എങ്കിലും തൊഴില്‍ നല്‍കണം എന്ന ആവശ്യം പോലും അംഗീകരിക്കാത്ത മാനേജ്‌മെന്റ് നിലപാടിന് എതിരെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി തൊഴിലാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here