മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്ത്

കർഷക സമരം 77ആം ദിവസത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്തെത്തി. താങ്ങുവില ഉറപ്പാക്കാൻ രാജ്യത്ത് നിയമം കൊണ്ട് വരണം എന്ന് നേതാക്കൾ. ശനിയാഴ്ച രാഹുൽഗാന്ധി ട്രാക്ടർ റാലി നടത്തും

അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 77ആം ദിവസത്തിലേക്ക് കടന്നു. കർഷകർക്ക് മാന്യമായ താങ്ങു വില ലഭിക്കാൻ രാജ്യത്ത് നിയമം കൊണ്ട് വരണമെന്നാണ് കർഷകരുടെ ആവശ്യമെന്ന് ഭാരതിയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയത് വ്യക്തമാക്കി. കർഷകർ ഉന്നയിക്കാത്ത കാര്യങ്ങൾ പറഞ്ഞ് രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി തെറ്റി ധരിപ്പിക്കുകയാണെന്നും കർഷക നേതാക്കൾ അഭിപ്രായപ്പെട്ടു.

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തും, രാജസ്ഥാനിലെ അജ്മീരിലാണ് ട്രാക്ടർ റാലി നടത്തുക, ശനിയാഴാചയും ഞായറാഴ്ച്ചയുമായി നടക്കുന്ന കർഷക സമ്മേളനങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here