ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്

ക്യാന്‍സറിനെ തോല്‍പ്പിച്ച് നാടിനും ജീവനും വെളിച്ചവുമായി തീര്‍ന്ന കോസ്റ്റ് ഫോര്‍ഡ് സ്ഥാപക ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്തിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് മന്ത്രി തോമസ് ഐസക് നിര്‍വഹിക്കും.

തിരുവനന്തപുരം മണ്ണന്തലയില്‍ സ്ഥാപിതമാകുന്ന സെന്ററിന്റെ ശിലാസ്ഥാപനം രാവിലെ 8.45 ന് മന്ത്രി നിര്‍വഹിക്കും. ഇതിനായി കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നും ആദ്യഗഡു ധനസഹായം ലഭിച്ചിട്ടുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 10 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ചടങ്ങ് തത്സമയം ഓണ്‍ലൈനില്‍ കാണുന്നതിനുള്ള ക്രമീകരണവുമുണ്ട്.

1985 ല്‍ സി.അച്യുതമേനോന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) ഡയറക്ടര്‍ സ്ഥാനത്ത് തുടക്കം മുതല്‍ ദത്ത് മാഷ് എന്നറിയപ്പെടുന്ന ചന്ദ്രദത്താണ്. മരണം വരെയും ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

അയ്യന്തോളില്‍ പ്രത്യാശ ട്രസ്റ്റ് എന്ന പേരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അമരക്കാരനും ദത്ത് മാഷാണ്. ആരോഗ്യ സംരക്ഷണം, സ്വയംതൊഴില്‍ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ അമരത്തും ദത്ത്മാഷായിരുന്നു. കെെരളി ഡയറക്ടര്‍ ടി ആര്‍ അജയന്‍ സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News