ചെങ്കോട്ടയിലുണ്ടായ സംഘർഷം; പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിലെ മുഖ്യപ്രതി, പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിൽ. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രവും പുറത്ത്‌ വന്നിരുന്നു. ഇതോടെ സമരം അട്ടിമറിക്കാനുള്ള ബിജെപി ആര്‍എസ്എസ് ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ദീപ് സിദ്ദുവാണ് ഇതിന് നേതൃത്വം നൽകിയത് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്.

സംഭവത്തെ തുടർന്ന്‌ ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here