ദുരിതങ്ങളിൽ അതിവേഗ ആശ്വാസമെന്നതാണ് സർക്കാർ നയം: മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ആറ്റിങ്ങലിൽ സാന്ത്വന സ്പർശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആൾക്കൂട്ടത്തിനിടയിൽ മാത്രം ദുരിതാശ്വാസം നൽകുന്ന നയമല്ലായിരുന്നു ഈ സർക്കാർ തുടക്കംമുതൽ സ്വീകരിച്ചത്. ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 1,703 കോടി രൂപ നൽകിയത്.

ഇനിയും ആർക്കെങ്കിലും ആശ്വാസം എത്തുന്നില്ലെങ്കിൽ അർഹതയുള്ളവർക്ക് അതു കാലതാമസമില്ലാതെ ലഭിക്കണമെന്ന സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്കു നൽകേണ്ട എല്ലാ ആശ്വാസ സഹയങ്ങളും സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel