സിപിഐഎമ്മിലേക്ക് മാറിയ ബിജെപി മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ വീട് അടിച്ച് തകര്‍ത്തു

സിപിഐഎം ലേക്ക് പാർട്ടി മാറിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകർത്തു. മുൻ അണ്ടൂർകോണം പള്ളിച്ച വീട് വാർഡംഗം ശിവപ്രസാദിന്റെ പള്ളിപ്പുറത്തെ വീടാണ് ഇന്നു വെളുപ്പിന് ആക്രമിച്ചത്. വീടിനു നേരെ നാടൻ ബോംബെറിഞ്ഞ ശേഷമായിരുന്നു അക്രമം

വീടിന്റെ ജനൽ ചില്ലുകളും മുറ്റത്തു വച്ചിരുന്ന ഇരുചക്ര വാഹനവും അക്രമികള്‍ തകർത്തു.

ബിജെപി പ്രവർത്തകനായ ശിവപ്രസാദ് അടക്കം 25 പേർ കഴിഞ്ഞയാഴ്ച സിപിഐഎമ്മിലേക്ക് മാറിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് കാരണക്കാരനെന്ന പേരിൽ ശിവപ്രസാദിനെ ഫെയ്സ്ബുക്കിലും മറ്റുമായി ബിജെപി പ്രവർത്തകർ അധിക്ഷേപിച്ചിരുന്നു.

ഇതിൽ നേതൃത്വം നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎമ്മിലേക്ക് മാറിയത്. പാർട്ടി മാറിയതിനു ശേഷവും ഭീഷണികളുണ്ടായിരുന്നതായി ശിവപ്രസാദ് പറഞ്ഞു.

ബിജെപി പ്രവർത്തകർക്കെതിരെ മംഗലപുരം പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here