ഇന്‍റര്‍നെറ്റ് നിരോധനം; ഇന്ത്യയ്ക്ക് നാണക്കേടാകുന്നു

കേന്ദ്ര നയങ്ങളോട് വിയോജിച്ച് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയ്ക്ക് നാണക്കേടാകുന്നു. ദില്ലി കര്‍ഷകപ്രക്ഷോഭത്തിനിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

2019ല്‍ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യം ഇന്ത്യ എന്ന് റിപ്പോര്‍ട്ട്. 2021 തുടങ്ങി 40 ദിവസത്തിനുള്ളില്‍ 10 തവണയാണ് ഇന്‍റര്‍നെറ്റ് നിരോധിച്ചത്.

2019 ല്‍ 106 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയത്. 2020 ല്‍ 83 തവണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയെന്ന് സോഫ്റ്റ് വെയര്‍ ലോ സെന്റര്‍ ട്രാക്കര്‍ ചൂണ്ടിക്കാട്ടുന്നു.

2019 ലും 2020 ലുമായി 13000 മണിക്കൂര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2020 ലെ ഇന്റര്‍നെറ്റ് വിലക്കില്‍ രാജ്യത്ത് 2.8 ബില്യണ്‍ അതായത് ഏകദേശം 20,431 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബ്രിട്ടനിലെ ഡിജിറ്റല്‍ പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി റിസര്‍ച്ച് ഗ്രൂപ്പ് റി്‌പ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News