
രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തി ആറു മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. യുപി പോലീസിനും ഡല്‍ഹി പോലീസിനും കോടതി നോട്ടീസ് അയക്കും.
മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആരോപണ വിധേയര്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കസില്‍ രണ്ടാഴ്ചയ്ക്കുശേഷം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here