
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിനല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിയമനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്ദേശം നല്‍കി.
നെടുങ്കണ്ടം തൂക്കുപാലം, ഹരിത ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ അറസ്റ്റിലായ രാജ്‌കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണം, ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
രാജ്‌കുമാറിന്റെ ഭാര്യ വിജയ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നു സംഭവം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെയും ഒപ്പം ജുഡീഷ്യല്‍ അന്വേഷണവും നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
പൊലീസ് കസ്റ്റഡി മരണം ആണെന്നിരിക്കെ വിജയയുടെ കുടുംബത്തിന് സര്‍ക്കാര്‍ 15 ലക്ഷം സഹായവും പ്രഖ്യാപിച്ചു.
രാജ്കുമാറിന്റെ മാതാവ് കസ്തൂരിയും മൂന്ന് മക്കളുമുള്‍പ്പെടുന്നതാണ് കുടുംബം. വിജയയുടെ അപേക്ഷ പ്രകാരം പീരുമേട് താലൂക്കില്‍ ജോലി നല്‍കുവാനാണ് ജില്ലാ ഭരണാധികൃതര്‍ ആലോചിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here