രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്: ശ​ശി ത​രൂ​രി​ന്‍റെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ശ​ശി ത​രൂ​രി എം​പി​യുടെയും 6 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​റ​സ്റ്റ് സു​പ്രീം​കോ​ട​തി സ്റ്റേ ചെയ്തു. യു​പി പോ​ലീ​സി​നും ഡ​ല്‍​ഹി പോ​ലീ​സി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കും.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ അ​ര​ങ്ങേ​റി​യ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ച്‌, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്ന പരാതിയിലാണ് 7 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.

ചീ​ഫ് ജ​സ്റ്റി​സ് എ​സ്‌​എ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാണ്. ആ​രോ​പ​ണ വി​ധേ​യ​ര്‍​ക്കെ​തി​രെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം വാ​ദം കേ​ള്‍​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News