സ്വയം തള്ളിമറിച്ച് കങ്കണ; ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്ന് നടി

സമൂഹമാധ്യമത്തില്‍ പുതിയ വെല്ലുവിളിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്.  ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ തന്റെ ധാര്‍ഷ്ട്യം നിര്‍ത്താമെന്നുമായിരുന്നു വെല്ലുവിളി.

തന്റെ പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും, ‘ധക്കടിലേയും’ കങ്കണയുടെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് കങ്കണ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

‘എന്നേക്കാളും മികച്ചൊരു കലാകാരി ഈ ഭൂമിയില്‍ വേറെയുണ്ടെങ്കില്‍ ഞാന്‍ എന്റെ ധാര്‍ഷ്ട്യം നിര്‍ത്താം. ഇതിനെ കുറിച്ചൊരു തുറന്ന ചര്‍ച്ചക്ക് ഞാന്‍ തയ്യാറാണ്. മറ്റൊരാളെ കണ്ടെത്തുന്നത് വരെ എന്റെ അഹങ്കാരത്തില്‍ ഞാന്‍ മുന്നോട്ട് പോകും.’ കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ഇക്കാര്യത്തില്‍ തുറന്നൊരു ചര്‍ച്ചക്കും തയ്യാറാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്. തലൈവി എന്ന ചിത്ത്രതില്‍ കങ്കണ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആണ് അവതരിപ്പിക്കുന്നത്.

ഭാഗ്യശ്രീയും തലൈവി എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് കങ്കണ റണാവത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel