മോദിയുടെ കരച്ചില്‍ അഭിനയത്തെ ട്രോളി ആര്‍ജെഡി; മികച്ച നടനുള്ള അവാര്‍ഡ് പിഎമ്മിന് സ്വന്തം; വൈറലായി ട്രോളുകള്‍

പ്രധാനമന്ത്രി മോദി കരഞ്ഞതിനെ ട്രോളി ആര്‍.ജെ.ഡി. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിലാണ് മോദി വിതുമ്പുന്നതായി കാണിച്ചത്.

മികച്ച നടനുള്ള അവാര്‍ഡ് എന്നായിരുന്നു മോദിയുടെ പാര്‍ലമെന്റിലെ കരച്ചിലിന് പിന്നാലെ ആര്‍.ജെ.ഡി പ്രതികരിച്ചത്. ഇതോടെ നിരവധി പേരാണ് മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.

മോദി കരയുന്നതായി അഭിനയിച്ചതാണെന്നും ആര്‍.ജെ.ഡി പറഞ്ഞതുപോലെ മികച്ച നടനുള്ള അവാര്‍ഡ് മോദിക്ക് നല്‍കണമെന്നും സോഷ്യല്‍മീഡിയയില്‍ പരിഹാസങ്ങളുയരുന്നുണ്ട്.

ജമ്മുകശ്മീരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് മോദി വിതുമ്പുന്നതായി അഭിനയിച്ചത്. ഈ വാര്‍ത്ത തന്നെ ആദ്യം വിളിച്ച് വിവരം പറഞ്ഞത് ആസാദായിരുന്നുവെന്നും മോദി പറഞ്ഞു.

മോദി വിതുമ്പുന്നതായി അഭിനയിക്കുന്ന വീഡിയോ നിരധി ട്രോളുകള്‍ക്കാണ് ഇരയായത്. പല ഭാഷകളിലും ട്രോളുകള്‍ ഇറക്കിയിരിക്കുകയാണ് ട്രോളന്മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News