ബോ‍ളീവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

രണ്‍ധീര്‍ കപൂറിന്‍റെയും ഋഷി കപൂറിന്‍റെയും ഇളയ സഹോദരന്‍ രാജീവ് കപൂര്‍ അന്തരിച്ചു (58) ഹൃദയ സംതംഭനത്തെ തുടര്‍ന്ന് ചെമ്പൂരിലെ അവരുടെ വസതിക്ക് സമീപഇൻലാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

“എനിക്ക് എന്റെ ഇളയ സഹോദരൻ രാജീവിനെ നഷ്ടമായി. അവൻ ഇപ്പോൾ ഇല്ല. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ” “ഞാൻ ആശുപത്രിയിൽ ഉണ്ട്, അദ്ദേഹത്തിന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാം തേരി ഗംഗാ മെയിലി’ (1985), ‘ഏക് ജാൻ ഹെയ്ൻ ഹം’ (1983) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് രാജീവ് കപൂർ അറിയപ്പെടുന്നത്. ഋഷി കപൂർ നായകനായി അഭിനയിച്ച ‘പ്രേം ഗ്രന്ഥ്’ന്‍റെ സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. രാജീവ് കപൂറിന്‍റെ മരണത്തില്‍ സഹോദരി നീതു കപൂർ ഇൻസ്റ്റാഗ്രാമിൽ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News