
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ പെട്രോ കെമിക്കൽ പാർക്കിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
കൊച്ചി എഫ്.എ.സി.ടി.യിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത 482 ഏക്കർ ഭൂമിയിലാണ് പാർക്ക് ഒരുങ്ങുന്നത്. വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയാണ് പദ്ധതി നടപ്പിക്കുക.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ, തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജ്, തുടങ്ങിയവരും പങ്കെടുത്തു.
ബി.പി.സി.എൽ. ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാർഥങ്ങൾ ഉപയോഗിച്ച് പെട്രോ കെമിക്കൽ വ്യവസായങ്ങളുടെ ഒരു ക്ലസ്റ്റർ സ്ഥാപിക്കുക എന്നതുമാണ് പെട്രോ കെമിക്കൽ പാർക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടി.യിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് പാർക്ക് ഒരുങ്ങുക. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 30 മാസത്തിനകം ഇവ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി യാഥാർത്ഥ്യമായാൽ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലേറെപ്പേർക്ക് പാർക്കിൽ തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത17 സംരഭകർക്കുള്ള അനുമതി പത്രം മന്ത്രി ഇ പി ജയരാജൻ കൈമാറി. നിത്യജീവിതത്തിൽ ആവശ്യമായ രാസ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള വ്യവസായ സംരംഭങ്ങളാണ് പാർക്കിലുണ്ടാവുക. \
പെയിന്റ്, മരുന്ന്, അച്ചടിക്ക് ആവശ്യമായ രാസവസ്തു, പൗഡർ കോട്ടിങ് ഉൽപ്പന്നം, തുകൽ-തുണിത്തര ഉൽപ്പന്നം എന്നിവ ഇതിൽപ്പെടും.ജർമൻ കെമിക്കൽ പാർക്കുകളുടെ മാതൃകയിലാണ് പെട്രോകെമിക്കൽ പാർക്ക് നിർമ്മിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here