
യുഡിഎഫിന്റെ കാലത്തെ നിയമനപ്പിഴവിനെ എല്‍ഡിഎഫിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മനോരമ എഴുതിയ കണ്ണീര്‍ പരമ്പരയിലെ നിധീഷിനും പിഎസ്സി നിയമനം ലഭിച്ചു. യുഡിഎഫ് ഭരണകാലത്തുണ്ടായ പിഎസ്സി പിഴവിനെ എല്‍ഡിഎഫിന്റെ പട്ടികയിലാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നിരുന്നു. ക്യാന്‍സറിനെ തോല്‍പ്പിച്ചിട്ടും പരീക്ഷയെഴുതി ലിസ്റ്റില്‍ വന്നിട്ടും നിധീഷിന് നിയമനം നല്‍കിയില്ലെന്നായിരുന്നു പരാതി.
മലയാളം കോളേജ് അധ്യാപക ലിസ്റ്റില്‍ നിന്നാണ് ഇപ്പോള്‍ നിയമനത്തിന് തീരുമാനമായത്. ഒരാഴ്ചയ്ക്കുള്ളില്‍ നിയമന ഉത്തരവിറങ്ങും. 2020 ആഗസ്തിലായിരുന്നു ലിസ്റ്റിലുണ്ടായിട്ടും ജോലി കിട്ടാത്തവരുടെ കഥകളുമായി മനോരമയുടെ ‘ലിസ്റ്റിലുണ്ട് ജീവിതം’ എന്ന പരമ്പര പ്രസിദ്ധീകരിച്ചത്.
അക്കൂട്ടത്തില്‍ ഡോ. കെ പി നിധീഷിന്റെ കഥയും ഉള്‍പ്പെടുത്തിയിരുന്നു. മലയാളം കോളേജ് അധ്യാപക ലിസ്റ്റില്‍ 48-ാമനും ഭിന്നശേഷിക്കാരുടെ പട്ടികയില്‍ ഒന്നാമനുമായിരുന്ന നിധീഷിന് ഓര്‍ത്തോ വിഭാഗത്തിലാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്. ബ്ലൈന്‍ഡ്, ഡെഫ്, ഓര്‍ത്തോ എന്നിങ്ങനെയായിരുന്നു ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണക്രമം.
2014-ല്‍ യുഡിഎഫ് ഭരണകാലത്ത് സംവരണക്രമം അട്ടിമറിച്ചു. അതില്‍ ഡെഫിന് കൊടുക്കേണ്ടിടത്ത് ഓര്‍ത്തോയ്ക്കാണ് കൊടുത്തത്. ഇതുകാരണം നിധീഷ് ഉള്‍പ്പെട്ട ലിസ്റ്റില്‍നിന്നുള്ള സംവരണക്രമം ഡെഫ്, ബ്ലൈന്‍ഡ്, ഓര്‍ത്തോ എന്നായി.
നിധീഷിന്റെ നിയമനവും യുഡിഎഫിന്റെ കാലത്ത് ഏറെ വൈകിയിരുന്നു. 2014ലാണ് സംവരണക്രമം അട്ടിമറിച്ചതെന്ന് മനോരമ വാര്‍ത്തയില്‍ പറഞ്ഞെങ്കിലും യുഡിഎഫ് കാലത്തായിരുന്നു ഇതെന്ന് മനഃപൂര്‍വം മറച്ചുവച്ചു.
നിയമനപ്രക്രിയയില്‍ നിധീഷിന്റെ അവസരമെത്തുമ്പോഴേക്കും ആഴ്ചയില്‍ 18 മണിക്കൂര്‍ എന്ന യുജിസിയുടെ പുതിയ നിബന്ധന വന്നു. ഇതോടെ തസ്തികകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ആഗസ്തില്‍ ലിസ്റ്റിന്റെ കാലാവധിയും കഴിഞ്ഞു.
നേരത്തെ സംവരണക്രമം അട്ടിമറിച്ചതിലൂടെ നിയമനം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി നിധീഷ് പരാതി അനുഭാവപൂര്‍വം പരിഗണിച്ച പിഎസ്സി, റാങ്ക് ലിസ്റ്റ് റദ്ദാകുന്നതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് നിധീഷിനെ പരിഗണിച്ചെന്നാണ് സൂചന. തന്റെ അര്‍ഹത അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് നിധീഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here