കൊവിഡിന്റെ മറവിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി; സമുദ്ര ബാറിൽ നടക്കുന്ന തൊഴിലാളി സമരം ഒന്നര മാസം പിന്നിട്ടു

കോവിഡിന്റെ മറവിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടതായി പരാതി. ഇതിനെതിരെ കണ്ണൂർ ശ്രീകണ്ഠപുരം സമുദ്ര ബാറിൽ നടക്കുന്ന തൊഴിലാളി സമരം ഒന്നര മാസം പിന്നിട്ടു. ഇരുപത് വർഷത്തിൽ അധികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്.

ഇരുപതോളം ജീവനക്കാരക്കാണ് കോവിഡിന്റെ മറവിൽ തൊഴിൽ നിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ബാർ സാദാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങയെങ്കിലും ജീവനക്കാർ ജോലിയിൽ പ്രവവശിക്കേണ്ടതില്ല എന്നാണ് മാനേജ്മെന്റ് അറിയിച്ചത. ജോലിയോ വരുമാനമോ ഇല്ലാതെ കടുത്ത ദുരിതത്തിൽ ആണെന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ പറഞ്ഞു

കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്‌സ് യൂണിയൻ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒന്നര മാസം പിന്നിട്ടു.

മാസത്തിൽ പകുതി ദിവസം എങ്കിലും തൊഴിൽ നൽകണം എന്ന ആവശ്യം പോലും അംഗീകരിക്കാത്ത മാനേജ്മെന്റ് നിലപാടിന് എതിരെ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് തൊഴിലാളി തൊഴിലാളികൾ.
കൈരളി ന്യൂസ് കണ്ണൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News