കത്വ ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗിന്‍റെ മറ്റൊരു തട്ടിപ്പ് കൂടി പൊളിയുന്നു; ഹൈക്കോടതി അഭിഭാഷകന് രണ്ട് ലക്ഷം നല്‍കിയെന്ന വാദവും തെറ്റ്

കത്വ ഫണ്ട് തട്ടിപ്പ്. യൂത്ത് ലീഗിന്റെ മറ്റൊരു വാദം കൂടി പൊളിഞ്ഞു. ഹൈക്കോടതി അഭിഭാഷകന് രണ്ട് ലക്ഷം രൂപ നൽകിയിട്ടില്ല. ഒരു രൂപ പോലും വാങ്ങാതെയാണ് കേസ് നടത്തുന്നതെന്ന് കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ അഭിഭാഷകൻ ആർ എസ് ബെയിൻസ്. ശബ്ദ സന്ദേശം കൈരളി ന്യൂസിന് ലഭിച്ചു.

കത്വ കേസിലെ നിയമ പോരാട്ടത്തിന് 9.35 ലക്ഷം രൂപ ചെലവായെന്നാണ് യൂത്ത് ലീഗ് അവകാശപ്പെടുന്നത്. ഇതിൽ രണ്ട് ലക്ഷം ഹൈക്കോടതിയിൽ കേസ് നടത്തുന്ന അഭിഭാഷകനാണ് നൽകിയതെന്ന് യൂത്ത് ലീഗ് പറയുന്നു.

എന്നാൽ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്ത അഭിഭാഷകൻ ആർ എസ് ബെയിൻസ് ഇത് പൂർണമായും നിഷേധിക്കുന്നു. മുബീൻ ഫാറൂഖി വക്കാലത്തും രേഖകളും ഏൽല്പിച്ചത് തന്നെയാണ്. 2019 ജൂലൈയിൽ അപ്പീൽ നൽകി. കേസ് പണം വാങ്ങാതെ നടത്തുകയാണെന്ന് ആർ എസ് ബെയിൻസ് പറയുന്നു

സൗജന്യ നിയമ സഹായത്തിന് നിരവധി മുതിർന്ന അഭിഭാഷകർ തയ്യാറാണെന്നിരിക്കെ കേസ് നടത്തിപ്പിന് 10 ലക്ഷം ചെലവായെന്ന് യൂത്ത് ലീഗ് അവകാശപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. നിയമ സഹായത്തിന്റെ പേരിൽ യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കും തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയാണ് അഭിഭാഷകന്റെ തുറന്നു പറച്ചിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News