പി എസ് സി നിയമനങ്ങള്‍; യുഡിഎഫ് വാദം പൊളിച്ച് ഉദ്യോഗാര്‍ത്ഥികള്‍; അഡ്വൈസ് മെമ്മോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പുകള്‍ വൈറല്‍

കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പി എസ് സി മുഖേന നടത്തിയത് റെക്കോര്‍ഡ് നിയമനങ്ങളാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവേശത്തോടെയാണ് സര്‍ക്കാറിന്‍റെ ഈ നടപടി ഏറ്റെടുത്തിരിക്കുന്നത്.

പി എസ് സി നിയമനത്തിന്റെ അഡ്വൈസ് മെമ്മോ കൈകളിൽ എത്തിയ സന്തോഷം രാഷ്ട്രീയമായ വിയോജിപ്പുകൾ മാറ്റി വെച്ച് തുറന്ന് സമ്മതിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

സർക്കാരിനെതിരെ യു ഡി എഫ് കരുതിക്കൂട്ടി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പൊതു ജനം മറുപടി പറയുകയാണ്.

യു ഡി എഫ് അനുഭാവിയും അധ്യാപികയുമായ നജ്മ അസ്ഗറിന്റെ ഫേസ്ബുക് കുറിപ്പ് ഇതിന്റെ ഉദാഹരണമാണ്. കാലങ്ങളായി കൊതിച്ച പി എസ് സി നിയമനം എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ലഭിച്ചതിലുള്ള ആത്മാർത്ഥമായ സന്തോഷം നജ്മ തുറന്നെഴുതുന്നു. പോസ്റ്റ് ഇങ്ങനെ :

May be an image of 1 person and text that says "Najma Asgar 20 20h・ ജീവിതത്തിൽ എൻ്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു PSC നേടുക എന്നത്.. രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം എൻ്റെ റാങ്ക എത്തി... എനിക്കും കിട്ടി അഡ്വൈസ് മെമ്മോ... റാങ്ക്‌ലിസ്റ്റിലെ ബാക്കിയുള്ളവർക്കും കിട്ടണമെന്ന പ്രാർത്ഥനയോടെ Aided സ്‌കൂളിൽ നിന്നും Govt സ്‌കൂളിലേക്ക്.. അല്ലാഹുവിനു സ്തുതി Alhamdurillaah Appointment Order എന്ന സ്വപ്‌നവുമായി വീണ്ടും ഞാൻ COMMISSION TATUTN"

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here