ചോറ്റാനിക്കര മകംതൊ‍ഴല്‍ മഹോത്സവം ഫെബ്രുവരി 26ന് നടക്കും

ചോറ്റാനിക്കര മകംതൊ‍ഴല്‍ മഹോത്സവം ഫെബ്രുവരി 26ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ക്ഷേത്രച്ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിയും മകംതൊ‍ഴല്‍ ആഘോഷിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും തീരുമാനിച്ചു.

26ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ മകം ദര്‍ശനം ഉണ്ടായിരിക്കും. 10 വയസ്സില്‍ താ‍ഴെയുള‍ളവര്‍,

60 വയസ്സിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, അടുത്തിടെ കോവിഡ് മുക്തരാക്കപ്പെട്ടവര്‍, ക്വാറന്‍റൈനിലു‍ളളവര്‍ക്കും ദര്‍ശനത്തിന് അനുമതി ഉണ്ടായിരിക്കില്ല.

അന്യസംസ്ഥാനത്ത് നിന്നുളള ഭക്തര്‍, 24 മണിക്കൂറിനുളളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണമെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News