സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകും ? എന്ന ചോദ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. ദൃശ്യം രണ്ടിന്റെ റീക്കാപ്പ് വീഡിയോ പങ്കുവെച്ചാണ് ലാലേട്ടന്‍ എത്തിയത്. കൈവിലങ്ങുമായെത്തി ദൃശ്യം ആദ്യപതിപ്പിന്റെ കഥപറയുന്ന ജോര്‍ജുകുട്ടിയായാണ് ലാലേട്ടന്‍ എത്തിയിരിക്കുന്നത്. കഥ പറയുന്നതിന്റെ ആദ്യവും അവസാനവും ജോര്‍ജുകുട്ടി ഒരു ചോദ്യം ബാക്കിവെച്ചാണ് പോകുന്നത്.
‘സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങള്‍ ഏതറ്റം വരെ പോകും?’ എന്ന ചോദ്യം വീഡിയോയുടെ ആദ്യവും അവസാനവും പറയുന്നു. ഫെബ്രുവരി 19 ന് റിലീസ് ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയിലായിരുന്നു ഈ ചോദ്യം.
ഞാന്‍ എല്ലായ്‌പ്പോഴും ഒരു പടി മുന്നിലാണ്, എന്റെ അടുത്ത നീക്കം നിങ്ങള്‍ക്ക് ഊഹിക്കാമോ?. എന്ന ചോദ്യവുമായാണ് മോഹന്‍ലാല്‍ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. #GeorgekuttyIsBack #Drishyam2OnPrime എന്ന ഹാഷ്ടാഗ് നല്‍കിക്കൊണ്ട് നിങ്ങളുടെ സിദ്ധാന്തങ്ങള്‍ പങ്കിടുക എന്ന് നിര്‍ദേശിച്ചു കൊണ്ട് പ്രേക്ഷകരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
മുന്‍ ദൃശ്യം രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ പതിപ്പില്‍ അഭിനയിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം പുറത്തിറങ്ങിയത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.