ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: എന്‍എസ്എസ്

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് എന്‍എസ്എസ്. ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്‍റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് ഇത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാക്കുന്നത് വിശ്വാസികളെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന് എന്‍എസ്എസ് പ്രതികരിച്ചു.

കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോൾ ബിജെപിയ്ക്ക് നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാമായിരുന്നു, യുഡിഎഫിന് നിയമസഭയിൽ ബില്ല് കൊണ്ടുവരാമായിരുന്നു, അധികാരത്തിലെത്തിയാൽ നിയമം നിർമിക്കുമെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ലെന്നും എന്‍എസ്എസ് പറഞ്ഞു.

സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്താനോ നിയമ നിർമാണത്തിലൂടെ പ്രശ്ന പരിഹാരത്തിനോ ശ്രമിച്ചില്ലെന്നും എന്‍എസ്എസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News