കിടിലന്‍ ഡാന്‍സുമായി മീനാക്ഷി; അമ്മയെപ്പോലെ കളിക്കുന്നുവെന്ന് ആരാധകര്‍

സിനിമപ്രേമികള്‍ക്ക് താരങ്ങളോട് ഉള്ള ആരാധന പോലെ തന്നെയാണ് അവരുടെ കുടുംബത്തോടും ഉള്ളത്. പ്രത്യേകിച്ചും തങ്ങളുടെ പ്രിയ താരങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. അത്തരത്തില്‍ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഒരു താര പുത്രിയാണ് മീനാക്ഷി ദിലീപ്.

ചുരുക്കം ചില സമയങ്ങളില്‍ മാത്രം ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്ന താരപുത്രിയാണ് മീനാക്ഷി. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി തന്റെ പ്രിയ സുഹൃത്ത് ആയിഷയുടെ വിവാഹച്ചടങ്ങുകളില്‍ തിളങ്ങുകയായിരുന്നു മീനാക്ഷി.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി തന്നെയാണ് താരം. ഇപ്പോള്‍ മീനാക്ഷിയുടെ പുതിയൊരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.

നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹ വേദിയിലാണ് മീനാക്ഷി ചുവടുവെച്ചത്. ആദ്യം നമിതയ്ക്കും കൂട്ടര്‍ക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും നൃത്തം ചെയ്തു.

മീനാക്ഷിയുടെ ഡാന്‍സ് വൈറലായെന്ന് മാത്രമല്ല അമ്മ മഞ്ജുവിനെ പോലെയാണ് മകളുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മഞ്ജുവിനെപ്പോലെ കളിക്കുന്നുവെന്നും കമന്റുകളുണ്ട്.

അമ്മ മഞ്ജുവിന് നൃത്തത്തിനോടുളള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News