
മലപ്പുറം മങ്കടയിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ചു മൂന്ന് പേർ മരിച്ചു. വൈകിട്ട് 3.30 ഓടെയാണ് സംഭവം.
മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സ്വകര്യ ബസും തിരൂർക്കാട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്.
ഓട്ടോയുടെ മുൻ വശത്തു ഉണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്.അര മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തകർന്ന വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.
ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുക്കം അഗസ്റ്റിൻമുഴി സ്വദേശികളായ മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here