
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന കുംഭകോണം പുറത്ത്. എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച കോഴിക്കോട് കായണ്ണ സ്വദേശി എം സിന്ധുവിനെ പുറത്താക്കി. എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സിന്ധുവിന് അഭിമുഖം കഴിഞ്ഞപ്പോള്‍ റാങ്ക് 96. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കോഴിക്കോട് സര്‍വകലാശാലയില്‍ നിയമന കുംഭകോണത്തിലെ ഇരകളിലൊരാളാണ് ഈ ബിരുദാനന്തര ബിരുദധാരി.
2008ലാണ് കലിക്കറ്റ് സര്‍വകലാശാല പ്യൂണ്‍ പരീക്ഷ സിന്ധു എഴുതിയത്. ഉയര്‍ന്ന മാര്‍ക്കോടെ ആദ്യ ലിസ്റ്റില്‍ ഇടംപിടച്ചു. ഇതില്‍ വീണ്ടും എഴുത്തുപരീക്ഷ നടത്തിയാണ് 326 പേരുടെ ഷോര്‍ട്ട് ലിസ്റ്റിട്ടത്. 75 മാര്‍ക്കിന്റെ പരീക്ഷയില്‍71 മാര്‍ക്ക് മിടുക്കിയായ സിന്ധു നേടി. എന്നാല്‍, ഇന്റര്‍വ്യൂവില്‍ യുഡിഎഫ് സര്‍ക്കാര്‍ ക്രമക്കേട് നടത്തിയതിനാല്‍ 20 മാര്‍ക്കിന്റെ അഭിമുഖത്തില്‍ സിന്ധുവിന് ലഭിച്ചത് അഞ്ച് മാര്‍ക്കുമാത്രം.
കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. പി എം നിയാസും മുസ്ലിംലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വി പി അബ്ദുള്‍ ഹമീദും ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡാണ് സിന്ധുവിനോട് ഈ ക്രൂരത കാട്ടിയത്. ഇപ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണ് സിന്ധു.
ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് കണ്ടക്ടര്‍ ജോലി ചെയ്യുന്നതെന്നും എന്നാല്‍ നിയമ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും സിന്ധു പറയുന്നു.
രണ്ടാം റാങ്ക് നേടിയ പൊന്നാനി സ്വദേശി സിറാജ്മോനും ജോലി ലഭിച്ചില്ല. പകരം വന്‍ ക്രമക്കേട് കാട്ടി മറ്റ് റാങ്കുകളിലുള്ളവരെ നിയമിച്ച് കഴിവുള്ളവരുടെ അവസരം ഇല്ലാതാക്കുകയാണ് യുഡിഎഫിന്റെ കാലത്ത് നടന്നത്.
ഉയര്‍ന്ന മാര്‍ക്ക് നേടിയ ആദ്യ 14 പേരില്‍ 12 പേര്‍ക്കും അഭിമുഖത്തില്‍ ലഭിച്ചത് പത്തില്‍ താഴെ മാര്‍ക്ക്. യോഗ്യതയുള്ളവര്‍ പുറത്തായപ്പോള്‍ യുഡിഎഫ് നേതാക്കളുടെ ശുപാര്‍ശയുമായെത്തിയവര്‍ ജോലി തരപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here