പുനലൂര്‍ താലൂക്ക് ആശുപത്രി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

ആരോഗ്യരംഗത്ത് വന്‍ കുതിപ്പുമായി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടി. മേഖലയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാനായി പണിപൂര്‍ത്തിയാക്കിയ  പുനലൂര്‍ താലൂക്ക് ആശുപത്രി നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് നവീകരിച്ച പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ ഹൈടെക് ബഹുനില കെട്ടിടം നാളെ വൈകീട്ട് 5ന് മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

333 കിടക്കകളുള്ള കെട്ടിടത്തില് ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന് തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്ട്ടം റൂമും, എക്‌സ് റേ, എം ആര് ഐ, സി ടി സ്‌കാന്, ദന്തല് എക്‌സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്. ശുചീകരണ സംവിധാനം, മാലിന്യസംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള് എന്നിവയും ഉള്പ്പെടുത്തിയിട്ടുണ്ട്.

പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും. ഇതോടെ കേരളത്തിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News