പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കിയില്ല; തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികനായ തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ടൈലര്‍ തയ്ച്ചു നല്‍കിയ ഷര്‍ട്ട് പാകമാവാത്തതാണ് പ്രകോപനത്തിന് കാരണം. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു.

ഞായാറാഴ്ച രാത്രിയാണ് സംഭവം. സലീം എന്നയാളാണ് വയോധികനെ കഴുത്ത് ഞെരിച്ച് കൊന്നത്. അബ്ദുല്‍ മജീദ് ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മരണത്തിന്റെ യഥാര്‍ഥകാരണം വ്യക്തമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും റായ്ബറേലി എസ്പി ശ്ലോക് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News