കത്വ – ഉന്നാവൊ ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം പുറത്ത് വന്നതോടെ  മൗനം വെടിയാതെ യൂത്ത് ലീഗും ഫിറോസും

കത്വ – ഉന്നാവൊ ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം പുറത്ത് വന്നതോടെ യൂത്ത് ലീഗിന് മൗനം. ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെ മുന്നില്‍ നിര്‍ത്തി പി കെ ഫിറോസ് നടത്തിയ നീക്കങ്ങളാണ് ബാങ്ക് അക്കൗണ്ട് വിവരം പുറത്ത് വന്നതോടെ പൊളിഞ്ഞത്. ഫണ്ട് വെട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി വന്നിട്ടും ഫിറോസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഹൈക്കോടതി അഭിഭാഷകന് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടില്ല. ഒരു രൂപ പോലും വാങ്ങാതെയാണ് കേസ് നടത്തുന്നതെന്ന് കുടുംബത്തിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ അഭിഭാഷകന്‍ ആര്‍ എസ് ബെയിന്‍സ് വ്യക്തമാക്കി. കത്വ കേസിലെ നിയമ പോരാട്ടത്തിന് 9.35 ലക്ഷം രൂപ ചെലവായെന്നാണ് യൂത്ത് ലീഗ് അവകാശപ്പെടുന്നത്. ഇതില്‍ രണ്ട് ലക്ഷം ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഭിഭാഷകനാണ് നല്‍കിയതെന്ന് യൂത്ത് ലീഗ് പറയുന്നു.

എന്നാല്‍ കുടുംബത്തിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത അഭിഭാഷകന്‍ ആര്‍ എസ് ബെയിന്‍സ് ഇത് പൂര്‍ണമായും നിഷേധിച്ചു. മുബീന്‍ ഫാറൂഖി വക്കാലത്തും രേഖകളും ഏല്‍പിച്ചത് തന്നെയാണ്. 2019 ജൂലൈയില്‍ അപ്പീല്‍ നല്‍കി. കേസ് പണം വാങ്ങാതെ നടത്തുകയാണെന്ന് ആര്‍ എസ് ബെയിന്‍സ് പറയുന്നു

സൗജന്യ നിയമ സഹായത്തിന് നിരവധി മുതിര്‍ന്ന അഭിഭാഷകര്‍ തയ്യാറാണെന്നിരിക്കെ കേസ് നടത്തിപ്പിന് 10 ലക്ഷം ചെലവായെന്ന് യൂത്ത് ലീഗ് അവകാശപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. നിയമ സഹായത്തിന്റെ പേരില്‍ യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കും തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയാണ് അഭിഭാഷകന്റെ തുറന്നു പറച്ചില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here